Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsഅഹമ്മദാബാദ് വിമാനദുരന്തം...

അഹമ്മദാബാദ് വിമാനദുരന്തം :  രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹംതിരുവനന്തപുരത്ത് എത്തിച്ചു.  രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം കേരള സര്‍ക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി. മന്ത്രിമാരായ ശിവൻകുട്ടി, ജി ആർ അനിൽ, എം എ ബേബി, എം വി ഗോവിന്ദൻ എന്നിവർ അന്തിമോപചാരം അര്‍പ്പിച്ചു.

തുടർന്ന് രാവിലെ 10 മുതൽ പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ  സംസ്കരം. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിക്കും. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. പൊതുദർശനം നടക്കുന്ന സ്കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യു പി സ്കൂളിനും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മൃതദേഹം ഡി എൻ എ പരിശോധനയിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 08/06/2024 Karunya KR 657

1st Prize Rs.80,00,000/- KV 484910 (NEYYATTIKARA) Consolation Prize Rs.8,000/- KN 484910 KO 484910 KP 484910 KR 484910 KS 484910 KT 484910 KU 484910 KW 484910 KX 484910...

നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെ ; കർശന നടപടി സ്വീകരിക്കും: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഷ്ടമായത് കേരളത്തിന്റെ മകനെയാണ്. അത്...
- Advertisment -

Most Popular

- Advertisement -