തൃശൂര്‍ : തൃശൂര്‍ പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം.പതിനാലു പേര്‍ക്ക് പരിക്കേറ്റു. ബസിലെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ് .ഇന്ന് പുലര്‍ച്ചെ 1.30-നാണു അപകടം.
കോഴിക്കോട് നിന്ന് കുമളിയിക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസും കുന്നംകുളത്തു നിന്ന് മത്സ്യം കയറ്റി ആലത്തൂര്‍ ഭാഗത്തേക്ക് പോയ ലോറിയുമാണ് ഇടിച്ചത് . കൂടിയിടിച്ച വാഹനങ്ങള്‍ ഇടിച്ച് കയറി രണ്ട് കടകളും തകര്‍ന്നിട്ടുണ്ട്. ബസിന്റേയും ലോറിയുടേയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.