കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു.തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ഡി. ബിന്ദു(52)വാണ് മരിച്ചത്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടര മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്.
മകളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് ബിന്ദുവും ഭർത്താവും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത് . പതിനാലാം വാര്‍ഡിന്റെ മൂന്നാം നിലയിലേക്ക് കുളിക്കുന്നതിന് വേണ്ടിയാണ് ബിന്ദു പോയത് .തകര്‍ന്നു വീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ അമ്മയെ കാണാനില്ലെന്ന് മകള്‍ നവമി അറിയിച്ചതോടെ തിരച്ചിൽ നടത്തുകയായിരുന്നു .അതേസമയം ,രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആക്ഷേപമുയരുന്നുണ്ട്.