Monday, May 25, 2026
No menu items!

subscribe-youtube-channel

HomeNewsഓർത്തഡോക്സ് ക്രൈസ്തവ...

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേരള ഗവർണർ

തിരുവനന്തപുരം: പൗരസ്ത്യ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ ലഹരി വിരുദ്ധ സന്ദേശയാത്ര മാതൃകാപരമാണെന്നും,   നേതൃത്വം നൽകിയവരെ അഭിനന്ദിക്കുന്നുവെന്നും കേരള ഗവർണർ  രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. യുവജനപ്രസ്ഥാനം കേന്ദ്ര ഭാരവാഹികളുമായി രാജ്ഭവനിൽ നടത്തിയ കൂടിക്കാഴ്‌ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ ഉൾപ്പടെ കെണിയിൽ അകപ്പെടുത്തുന്ന തലമുറകളെ നശിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടം നമ്മുടെ യുവാക്കളാണ് മുൻപിൽ നിന്ന് നയിക്കേണ്ടത്. താൻ ഉൾപ്പെടുന്ന മുതിർന്ന തലമുറ അതിനോടൊപ്പം പൂർണമനസോടെ ഒപ്പം ഉണ്ടാവുമെന്നും യുവജനപ്രസ്ഥാനം ലഹരി വിരുദ്ധ യാത്രക്ക് നൽകിയ ‘മൈൽസ് വിത്ത്‌ഔട്ട്‌ മിസ്റ്റേക്സ്’ എന്ന പേര് ഏറെ ഹൃദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ നിർദ്ദേശപ്രകാരം മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഡ്രഗ്സിറ്റ് പദ്ധതിയെ കുറിച്ചും യുവജനപ്രസ്ഥാനത്തിന്റെ യൂണിറ്റുകളെ കൂടി ഉൾപ്പെടുത്തി നടപ്പാക്കാൻ ആഗ്രഹിക്കുന്ന രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചും ഭാരവാഹികൾ വിശദീകരിച്ചു.

സന്ദേശ യാത്രയിൽ നിന്ന് ലഭിച്ച അനുഭവങ്ങളും വിവരങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി യുവജനപ്രസ്ഥാനം പ്രസിഡന്റ്  ഗീവർഗീസ് മാർ യുലിയോസ്‌ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ഗവർണർക്ക് കൈമാറി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടരുത് : ട്രാൻസ്പോർട്ട് കമ്മീഷണർ

തിരുവനന്തപുരം: ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടരുതെന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ്. രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കേണ്ട മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടുന്ന പ്രവണതക്കെതിരെ ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ് പുറപ്പെടുവിച്ചത്. ഫോൺ...

മലങ്കരസഭാ ആസ്ഥാനത്ത് വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ നാളെ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഞായറാഴ്ച്ച ( 11) ആചരിക്കും. രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം. 7.30ന് വിശുദ്ധ കുർബാനയ്ക്ക് അരമന...
- Advertisment -

Most Popular

- Advertisement -