Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ സ്കൂൾ...

പെരിങ്ങരയിൽ സ്കൂൾ കുട്ടികൾക്ക് ട്രാഫിക് ബോധവത്കരണം

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2025 – 26 വർഷത്തെ പ്രധാന പദ്ധതിയിൽ സ്കൂൾ  കുട്ടികൾക്കായുള്ള ട്രാഫിക്  ബോധവത്കരണ പരിപാടി  പെരിങ്ങര ഗവ  ഹയർ സെക്കണ്ടറി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി കെ ഉത്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു സ്കൂളുകളിൽ 10 ,11 ,12  ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക് ട്രാഫിക് നിയമങ്ങളെ  സംബന്ധിച്ച അവബോധം സൃഷ്ടിച്ചു റോഡ് അപകടങ്ങൾ കുറയ്ക്കുവാനും അതുവഴി ആരോഗ്യം സംരക്ഷിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നതായി ബ്ലോക്ക് പ്രസിഡന്റ് ഉത്‌ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

വൈസ്പ്രസിഡന്റ് സോമൻ താമരച്ചാലിൽ അധ്യക്ഷനായി . ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷൻ അനീഷ് കുമാർ എം ബി വികസന സ്ഥിരം സമിതി അധ്യക്ഷ മറിയാമ്മ എബ്രഹാം,  ജില്ലാ റ്റി .ബി .ഓഫീസർ  ഡോ നിരണ് ബാബു , സ്കൂൾ പ്രധാന അധ്യാപിക ചിത്ര , ഹെൽത്ത് സൂപ്പർവൈസർ ജെ . എസ് . ബിനു ജോയ്,  പി .ആർ .ഒ -അനു .റ്റി .തങ്കം എന്നിവർ സംസാരിച്ചു.

തിരുവല്ല സബ് ആർ .റ്റി . ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വിനീത് വി , ധനുമോൻ ജോസഫ് എന്നിവർ ക്ലാസ്സുകൾക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗംനിയന്ത്രിക്കണമെന്ന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍

പത്തനംതിട്ട :പീക്ക് സമയത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം  ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ കൂടിയ നിരക്കില്‍ വൈദ്യുതി കേരളത്തിന് പുറത്തുനിന്നും വാങ്ങേണ്ട സാഹചര്യമാണുള്ളത്. അതിനാൽ പീക്ക് സമയത്തെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് എനര്‍ജി മാനേജ്മെന്റ്...

കേന്ദ്ര റബർ നഴ്സറി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം റദ്ദാക്കണം : എൻ ഹരി

കോട്ടയം : റബർ ബോർഡിൻറെ അഭിമാന സ്ഥാപനമായ മുക്കട സെൻട്രൽ റബർ നഴ്സറി ഭൂമി ഏറ്റെടുത്ത് വ്യവസായ പാർക്ക് ആക്കാനുള്ള സംസ്ഥാനസർക്കാർ നീക്കം റദ്ദാക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് റബർ ബോർഡ് അംഗം എൻ.ഹരി...
- Advertisment -

Most Popular

- Advertisement -