ആലപ്പുഴ : ചേർത്തലയിൽ 140 വളര്‍ത്തു കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു.വയലാർ പഞ്ചായത്തിലെ ഗോപാലകൃഷ്ണ മന്ദിരത്തിൽ ശിവശങ്കരന്‍റെ വീട്ടിലെ കോഴികളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. രണ്ട് മാസത്തോളം പ്രായമായ മുട്ടക്കോഴികളെയാണ് കൊന്നത്. കോഴിക്കൂടിന്റെ വാതിൽ പൊളിച്ചാണ് നായകൾ അകത്തു കയറിയത്. പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു .