തിരുവനന്തപുരം : അസഭ്യം പറഞ്ഞ് അപമാനിച്ചതിൽ 18 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജത്തിനെ (54) ആണ് വിഴിഞ്ഞം പോലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് വെണ്ണിയൂർ കിഴക്കരികത്ത് വീട്ടിൽ അജുവിൻ്റെയും സുനിതയുടെയും മകളായ അനുഷ (18) വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
രാജത്തിന്റെ മകൻ രണ്ടാം വിവാഹം ചെയ്തതറിഞ്ഞ മകന്റെ ആദ്യ ഭാര്യ ഇവരുടെ വീട്ടിലെത്തിയിരുന്നു. അനുഷയാണ് ഇതിന് സഹായിച്ചതെന്ന് ആരോപിച്ചാണ് അയൽവാസിയായ പ്രതി പെൺകുട്ടിയെ അസഭ്യം പറഞ്ഞത്. ഇതിൽ മനംനൊന്ത അനുഷ തൂങ്ങിമരിക്കുകയായിരുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. അനുഷ ധനുവച്ചപുരം ഐടിഐയിൽ ഒന്നാം വർഷ ക്ലാസിൽ പ്രവേശനം നേടിയിരുന്നു.






