തിരുവല്ല : സെപ്റ്റംബർ 11-ാം തീയ്യതി ചിങ്ങമാസത്തിലെ അശ്വതി നാളിൽ പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടക്കുന്ന ചരിത്ര പ്രസിദ്ധവും ആചാരപരവുമായ ശ്രീഗോശാലകൃഷ്ണ ജലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി ജലോത്സവ കമ്മറ്റി രൂപീകരിച്ചു.
ശ്രീഗോശാലകൃഷ്ണ സേവാ സംഘം പ്രസിഡൻ്റ് സജു ഇടക്കല്ലിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സന്തോഷ് മാലിയിൽ, സെക്രട്ടറി RD രാജീവ്, സേവാ സംഘം സെക്രട്ടറി മുരളീധരൻ ഹരിശ്രീ, വാർഡ് മെമ്പർമാരായ ഷൈലജ രഘുറാം, കലാ രമേശ് എന്നിവർ പങ്കെടുത്തു.
തിരഞ്ഞെടുത്ത ഭാരവാഹികൾ
ചെയർമാൻ- V വിമൽ കുമാർ, ജനറൽ കൺവീനർ -മുരളീധരൻ പിള്ള, വൈസ് ചെയർമാൻമാർ -മനോജ് കുമാർ, ഷൈലജ രഘുറാം,കലാരമേശ്,ശ്രീകലാ ശിവനുണ്ണി,ജയിൻ ജിനു ജേക്കബ്,ഹരികുമാർ,പുരുഷോത്തമൻപിള്ള,ശശികുമാർ N
ഫിനാൻസ്- മുരളീധരൻ ഹരിശ്രീ,പ്രദീപ് കുമാർ KS .റേസ് കമ്മറ്റി – അജിത്ത് കുമാർ,പബ്ലിസിറ്റി – സിനു കുമാർ,സതീഷ് ബാബു.ഘോഷയാത്ര-സന്തോഷ് മാലിയിൽ,അനിൽ ആര്യ സദനം .സ്റ്റേജ് & ഡോക്കറേഷൻ – തങ്കക്കുട്ടൻ,മീഡിയ – RD രാജീവ്






