മുംബൈ : മാലെഗാവ് സ്ഫോടനക്കേസിൽ സാധ്വി പ്രജ്ഞ സിംഗ്,.ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ ഏഴു പ്രതികളെയും പ്രത്യേക എൻഐഎ കോടതി വെറുതെവിട്ടു. സംഭവത്തിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി .യുഎപിഎ കുറ്റവും തെളിയിക്കാനായില്ല.
2008 സെപ്റ്റംബർ 29-ന് നാസിക് ജില്ലയിലെ മലേഗാവ് പട്ടണത്തിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.17 വർഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.