തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ വളപ്പിൽ കിടന്ന ഉരുക്കു സാധനങ്ങൾ കടത്തിക്കൊണ്ടുപോകാനുളള ശ്രമം തടഞ്ഞു. രണ്ട് മാസം മുൻപ് തീ പിടിച്ച ഉരുക്കു സാധനങ്ങൾ കടത്തികൊണ്ടു പോകാൻ ശ്രമം ഒരു വിഭാഗം തൊഴിലാളി യൂണിയൻ ഇടപെട്ട് തടഞ്ഞത്. ഇത് അറിഞ്ഞതോടെ തൊഴിലാളികൾ എത്തുകയും ഗേറ്റ് പുറത്ത് നിന്ന് താഴിട്ടു പൂട്ടിയ ശേഷം ഒച്ച വെച്ചു. ബഹളം കേട്ടതോടെ ലോഡ് കയറ്റിയവർ സ്ഥലത്തു നിന്ന് മാറി. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി ലോറി സ്റ്റേഷനിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി 9.30 മണിയോടെ എറണാകുളം റജിസ്ട്രേഷൻ ഉള്ള രണ്ട് മിനിലോറിയിലാണ് സാമഗ്രികൾ കയറ്റിയത്. ഈ സമയം മഴ പെയ്യുന്നതിനാൽ അധികം ആൾക്കാരുടെ ശ്രദ്ധയിൽപെട്ടില്ല. ഗോഡൗൺ പരിസരത്തെ വൈദ്യൂതി വിളക്ക് ഓഫ് ചെയ്ത ശേഷമായിരുന്നു വാഹനത്തിൽ കയറ്റിയത്. പിന്നിട് കയറ്റിയ സാധന സമഗ്രികൾ തിരിച്ച് ഇറക്കുകയും കമ്പിനിയുടെ ആവശ്യപ്രകാരം വാഹനം പോലീസ് വിട്ടു നൽകുകയും ചെയ്തു.
അതേസമയം ,കെട്ടിട ഭാഗത്തിന്റെ കത്തിക്കരിഞ്ഞ സാമഗ്രികൾ കിടന്നിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയിടുക ആയിരുന്നുവെന്നും ഇതിനായി സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതായും കമ്പനി അധികൃതർ അറിയിച്ചു.