Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsപുളിക്കീഴ് ബിവറേജസിലെ...

പുളിക്കീഴ് ബിവറേജസിലെ ഉരുക്കു സാധനങ്ങൾ കടത്തിക്കൊണ്ടു പോകാനുളള ശ്രമം തടഞ്ഞു

തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ വളപ്പിൽ കിടന്ന ഉരുക്കു സാധനങ്ങൾ കടത്തിക്കൊണ്ടുപോകാനുളള ശ്രമം തടഞ്ഞു. രണ്ട് മാസം മുൻപ് തീ പിടിച്ച ഉരുക്കു സാധനങ്ങൾ കടത്തികൊണ്ടു പോകാൻ ശ്രമം  ഒരു വിഭാഗം തൊഴിലാളി യൂണിയൻ ഇടപെട്ട് തടഞ്ഞത്. ഇത് അറിഞ്ഞതോടെ  തൊഴിലാളികൾ എത്തുകയും ഗേറ്റ് പുറത്ത് നിന്ന് താഴിട്ടു പൂട്ടിയ ശേഷം ഒച്ച വെച്ചു. ബഹളം കേട്ടതോടെ ലോഡ് കയറ്റിയവർ സ്ഥലത്തു നിന്ന് മാറി. തുടർന്ന്  പോലീസ് സ്ഥലത്ത് എത്തി ലോറി സ്റ്റേഷനിലേക്ക് മാറ്റി.

ബുധനാഴ്ച രാത്രി 9.30 മണിയോടെ എറണാകുളം റജിസ്ട്രേഷൻ ഉള്ള രണ്ട് മിനിലോറിയിലാണ് സാമഗ്രികൾ കയറ്റിയത്. ഈ സമയം മഴ പെയ്യുന്നതിനാൽ അധികം ആൾക്കാരുടെ ശ്രദ്ധയിൽപെട്ടില്ല. ഗോഡൗൺ പരിസരത്തെ വൈദ്യൂതി  വിളക്ക്  ഓഫ് ചെയ്ത ശേഷമായിരുന്നു വാഹനത്തിൽ കയറ്റിയത്.  പിന്നിട്  കയറ്റിയ സാധന സമഗ്രികൾ തിരിച്ച് ഇറക്കുകയും കമ്പിനിയുടെ ആവശ്യപ്രകാരം വാഹനം പോലീസ് വിട്ടു നൽകുകയും ചെയ്തു.

അതേസമയം ,കെട്ടിട ഭാഗത്തിന്റെ  കത്തിക്കരിഞ്ഞ സാമഗ്രികൾ കിടന്നിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയിടുക ആയിരുന്നുവെന്നും ഇതിനായി സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതായും കമ്പനി അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രഞ്ജിതയുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കും : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രഞ്ജിതയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി....

കോട്ടയത്ത് പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് പിക്ക്പ്പ് വാനും സ്ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. മൂലവട്ടം സ്വദേശി പുത്തൻ പറമ്പിൽ മനോജ് (45), ഭാര്യ പ്രസന്ന(38) എന്നിവരാണ് മരിച്ചത്. കോട്ടയം - ചിങ്ങവനം റോഡിൽ...
- Advertisment -

Most Popular

- Advertisement -