ന്യൂഡൽഹി : 2022 ലേ ഭാരത് ജോഡോ യാത്രയ്ക്കിടെ 2000 കിലോ മീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് കോടതി ചോദിച്ചു .നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയുകയില്ലായിരുന്നുവെന്നും കോടതി വിമർശിച്ചു. അപകീർത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത് .
അപകീർത്തി കേസിൽ ലഖ്നൗവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി പുറപ്പെടുവിച്ച സമന്‍സിനെ ചോദ്യം ചെയ്തുള്ള രാഹുലിന്റെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. .ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചു.