തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ 2265- നമ്പർ ദേവി വിലാസം എൻ എസ് എസ് കരയോഗത്തിൽ വിശേഷാൽ പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും നടന്നു. കരയോഗം പ്രസിഡന്റ് വി കെ മുരളീധരൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.
പത്താം ക്ലാസ് (കേരള സിലബസ് ) വിദ്യാർത്ഥിനി മനീഷ പിള്ള എം, സിബിഎസ് ഇ സിലബസ് വിദ്യാർത്ഥി യഥു കൃഷ്ണൻ, ശ്രീനിവാസ്, പ്ലസ് ടു വിദ്യാർത്ഥിനി ഗോപിക ജി എന്നിവർക്കാണ് സ്കോളർഷിപ്പ് നൽകിയത്.
യോഗത്തിൽ ഈ വർഷത്തെ നവാഹം സുഗമമായി നടത്തുന്നതിന് ടി വി മനോജിനെ കൺവീനറായി 15 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.