കൊച്ചി : അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യവുമായി ശ്വേതാ മേനോൻ ഹൈക്കോടതിയിൽ. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഐടി നിയമത്തിലെ 67 (എ)യും , അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകൾ പ്രകാരവുമാണ് എറണാകുളം സെന്‍ട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത് .തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്നാണ് പോലീസ് നടിക്കെതിരെ കേസെടുത്തത്.
