Friday, August 8, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര പഞ്ചായത്തിൽ...

പെരിങ്ങര പഞ്ചായത്തിൽ –  ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് തുടക്കം

തിരുവല്ല: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹകരണത്തിലൂടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ചങ്ങാതിക്ക് ഒരു തൈ പദ്ധതിക്ക് പെരിങ്ങര പഞ്ചായത്തിൽ തുടക്കമായി. പെരിങ്ങര പി എം വി ഹൈസ്കൂളിൽ പ്രസിഡന്റ് ഏബ്രഹാം തോമസ്  ഉദ്ഘാടനം ചെയ്തു. പി എം വി ഹൈസ്കൂൾ പ്രഥമ അധ്യാപിക റിറ്റി ടീച്ചർ  അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിക്കു മോനി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി രാമചന്ദ്രൻ, സനൽകുമാരി, ഷൈജു എം സി എന്നിവർ പ്രസംഗിച്ചു. മുഴുവൻ വിദ്യാർത്ഥികളും  വൃക്ഷ തൈകൾ കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോട്ടറി വിൽപ്പനക്കാരനായ ബൈക്ക് യാത്രികൻ മരിച്ചു

അടൂർ: ബൈക്കിന് പിന്നിൽ പിക്കപ്പ് അപ് വാൻ ഇടിച്ച് ലോട്ടറി വിൽപ്പനക്കാരനായ ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂർ നിലയ്ക്കാമുക്ക് കളഭക്കുന്നുവിള വീട്ടിൽ ചന്ദ്രൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.15ന്...

സ്വകാര്യ സുരക്ഷ ജീവനക്കാരിൽ  പലർക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി

തിരുവല്ല : അസംഘടിത മേഖലയിൽ വരുന്ന സ്വകാര്യ സുരക്ഷ ജീവനക്കാരിൽ  പലർക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി  സെക്യൂരിറ്റി ജീവനക്കാർ.  അടുത്തമാസം പത്താം തീയതി ആയാലും ലഭിക്കാതിരിക്കുകയും കൃത്യമായ വേതനം തൊഴിൽ ചെയ്ത്...
- Advertisment -

Most Popular

- Advertisement -