Saturday, August 1, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്നേകാൽ കിലോയോളം...

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

പത്തനംതിട്ട : മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് കൂടൽ പോലീന്റെ  പിടിയിൽ. രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടൽ ഏലിയാമൂല മഞ്ഞപ്പുഴകോൺ തണ്ണീർപന്തലിൽ വീട്ടിൽ രാജൻ( 37) അറസ്റ്റിലായത്.  വയലരികിൽ  നിന്നും മഞ്ഞനിറത്തിലുള്ള ചാക്കിനുളിൽ 3 പൊതികളാക്കി സൂക്ഷിച്ച ഏകദേശം 3.192 കിലോ തൂക്കം വരുന്ന കഞ്ചാവ്  കണ്ടെത്തിയത്.

കോന്നി ഡി വൈ എസ് പി എസ് അജയ്നാഥിന്റെ മേൽനോട്ടത്തിൽ കൂടൽ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികൾ. വിവരം ലഭിച്ചതുപ്രകാരം പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ചാക്കിൽ സൂക്ഷിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന രാജൻ പോലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ചു. തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തപ്പോൾ സെല്ലോഫൈൻ ടേപ്പ് ഒട്ടിച്ച നിലയിൽ കഞ്ചാവ് മൂന്ന് പൊതികളിലായി സൂക്ഷിച്ചതായി കാണപ്പെട്ടു. പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തപ്പോൾ വിൽപ്പനക്കായി കൈവശം വച്ചതാണെന്ന് സമ്മതിച്ചു.

വൈദ്യപരിശോധനക്ക് വിധേയനാക്കിയ പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കൂടുതൽ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏക മകന്റെ അകാലമരണം : ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

കൊച്ചി : ഏക മകന്റെ അകാല മരണം മൂലം മനോവിഷമത്തിൽ കഴിഞ്ഞ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. വൈപ്പിൻ ഞാറയ്ക്കൽ കളത്തിപ്പറമ്പിൽ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്. രാവിലെ വീടിന്റെ...

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ: രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിവ്രമഴ കണക്കിലെടുത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...
- Advertisment -

Most Popular

- Advertisement -