Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNew Delhiപാചകവാതക സിലിണ്ടറുകളുടെ...

പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായി എണ്ണ കമ്പനികള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 31 ന് അര്‍ധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.

എന്നാൽ 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കമ്പനികള്‍ അറിയിച്ചു. കഴിഞ്ഞ മാസവും എണ്ണ വിപണന കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു.

അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയില്‍ ഉണ്ടായത്.  കേരളത്തില്‍ കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 1587 രൂപയായിരിക്കുമെന്നു എണ്ണക്കമ്പനികള്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാര്യയെ ജോലി ചെയ്യുന്ന വീട്ടിൽ കയറി കുത്തിക്കൊന്നു ; ഭർത്താവ് പിടിയിൽ

കൊല്ലം : ഹോംനഴ്‌സായി ജോലി ചെയ്യുന്ന വീട്ടിൽ കയറി ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു.കല്ലുവാതുക്കൽ ജിഷ ഭവനിൽ രേവതിയാണ് (36) മരിച്ചത്. സംഭവത്തിൽ ഭർത്താവ് ജിനു പിടിയിലായി .ഇന്നലെ രാത്രി 10.30നാണ് കൊല്ലം അഞ്ചാലുംമൂട്ടിലെ...

ദേവസ്വം ബോർഡിന്റെ  അരവണ ടിൻ നിർമാണ ഫാക്ടറി നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനം

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദിഷ്ഠ അരവണ ടിൻ നിർമാണ ഫാക്ടറി നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനം. തെള്ളിയൂരിൽ സ്ഥാപിക്കാൻ നേരത്തെ എടുത്ത തീരുമാനം മാറ്റിയാണ് ഇപ്പോൾ നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനമെടുത്തത്. ടിന്നുകൾ...
- Advertisment -

Most Popular

- Advertisement -