തിരുവല്ല: മാർത്തോമ്മാ സഭയുടെ ശാസ്ത്ര അവാർഡ് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് ഐ എസ് ആർ ഓ മുൻ ചെയർമാൻ ഡോ എസ് സോമനാഥന്. തിരുവല്ല മാർത്തോമ്മാ സഭാ ആസ്ഥാനത്തെ കൗൺസിൽ ചേമ്പറിൽ ബുധനാഴ്ച വൈകിട്ട് 5 ന് നടക്കുന്ന സമ്മേളനത്തിൽ സമ്മാനിക്കും. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങളും യുവജനങ്ങൾക്കുള്ള സാദ്ധ്യതകളും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.
മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്ക്കോപ്പാ അധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, സീനിയർ വികാരി ജനറാൾ വെരി റവ. മാത്യു ജോൺ, വൈദീക ട്രസ്‌റ്റി റവ.ഡേവിഡ് ഡാനിയേൽ, അത്‌മായ ട്രസ്‌റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, കേണൽ ഡോ.ജോൺ ജേക്കബ് ആറ്റു മാലിൽ എന്നിവർ നേതൃത്വം നൽകും.
യുവശാസ്ത്രജ്ഞർക്കുള്ള അവാർഡുകൾ, വിദ്യാർത്ഥികൾക്കള്ള സ്കോളർഷിപ്പുകൾ, ജീവകാരുണ്യ സ്ഥാപനത്തിനുള്ള ഉപഹാരം എന്നിവയും വിതരണം ചെയ്യും.






