തൃശ്ശൂർ : തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു 2.50ഓടെയായിരുന്നു മരണം .
തൃശൂർ അതിരൂപത ആർച്ച് ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്‌ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു .1997-ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ് സ്‌ഥാനമേറ്റെടുത്ത അദ്ദേഹം 10 വർഷം അതേ സ്‌ഥാനത്തു തുടർന്നു. 2007 മുതൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കബറടക്കം പിന്നീട്.






