Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമം : ഒരുക്കങ്ങൾ പൂർത്തിയായി ; ഏ​ഴു ​കോ​ടി​​ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കുന്നു: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

പ​ത്ത​നം​തി​ട്ട : ശ​നി​യാ​ഴ്ച പ​മ്പ​യി​ൽ ന​ട​ക്കു​ന്ന ആഗോള അയ്യപ്പ സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂർത്തി​യാ​യെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ  അ​റി​യി​ച്ചു. സം​ഗ​മ​ത്തി​ന്​ ഏ​ഴു ​കോ​ടി​യാ​ണ്​ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​ത്​ മു​ഴു​വ​ൻ സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ​യാ​കും ക​ണ്ടെ​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തിരുവി​താം​കൂ​ർ ദേവ​സ്വം ബോ​ർ​ഡി​നോ സർ​ക്കാ​റി​നോ ബാ​ധ്യ​ത വ​രി​ല്ലന്നും മന്ത്രി കൂട്ടിചേർത്തു.

സം​ഗ​മ​ത്തി​നാ​യി 5,000ത്തി​ല​ധി​കം പേ​രാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ​നി​ന്ന്​ ആദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും മു​ൻ​​ഗ​ണ​ന ന​ൽ​കി 3,500 പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 16 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 250 വി​ദേ​ശ പ്ര​തി​നി​ധി​ക​ളു​മെ​ത്തും.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ആ​റി​ന്​ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 10ന്​ ​സം​ഗ​മം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ത​മി​ഴ്‌​നാ​ട് മ​ന്ത്രി​മാ​രാ​യ പി.​കെ. ശേ​ഖ​ർ ബാ​ബു, പ​ള​നി​വേ​ൽ ത്യാ​ഗ​രാ​ജ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ, വീ​ണ ജോ​ർ​ജ്, സ​ജി ചെ​റി​യാ​ൻ എ​ന്നി​വ​രും പ​​ങ്കെ​ടു​ക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടിവെള്ള കിയോസ്കിൽ നിന്ന്  തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം: വത്സൻ തില്ലങ്കേരി

കൊല്ലം : നീലിമലയിൽ കുടിവെള്ള കിയോസ്കിൽ നിന്ന്  തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ വത്സൻ തില്ലങ്കേരി. അധികൃതരുടെ അനാസ്ഥമൂലമുണ്ടായ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ...

സംസ്ഥാനത്ത് രണ്ട് ദിവസം മദ്യം ലഭിക്കില്ല

തിരുവല്ല: സംസ്ഥാനത്ത് രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്ത ദിവസങ്ങൾ ആയതിനാലാണ് ബിവറേജസ്കോർപ്പറേഷൻ ഔട്ട്ലറ്റുകൾ ഓക്ടോബർ 1, 2 തീയതികളിൽ അടച്ചിടുന്നത്. രണ്ട് ദിവസം അവധിയായതിനാൽ ഇന്ന് സംസ്ഥാനത്തെ...
- Advertisment -

Most Popular

- Advertisement -