Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കശ്മീരിൽ...

ജമ്മു കശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നു

ശ്രീനഗർ : ജമ്മുകശ്മീർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു.ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് മത്സരം. ജമ്മു മേഖലയിൽ നിന്നും 11ഉം കശ്മീരിൽ നിന്നും 15 ഉം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.239 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, അപ്നി പാർട്ടി നേതാവ് അൽത്താഫ് ബുഖാരി, ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന, കോൺഗ്രസ് നേതാവ് താരിഖ് ഹാമിദ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഇന്ന് ജനവിധി തേടുന്നു.ആദ്യ ഘട്ട വോട്ടെടുപ്പിൽ 58.85% ആയിരുന്നു പോളിങ്.

ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ എല്ലാ വോട്ടർമാരും സമ്മതിദായക അവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെ അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. ഈ...

സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍മാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പത്തനംതിട്ട : സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയ്ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ജനുവരി 25 ന് ശേഷം സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയില്‍ നിയമിക്കില്ലെന്ന്...
- Advertisment -

Most Popular

- Advertisement -