Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശസ്ഥാപന വാര്‍ഡ്...

തദ്ദേശസ്ഥാപന വാര്‍ഡ് സംവരണം: നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍

പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലയില്‍ ഒക്ടോബര്‍ 13 മുതല്‍. സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ് നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി ഒക്ടോബര്‍ 13, ഒക്ടോബര്‍ 14, ഒക്ടോബര്‍ 15 തീയതികളില്‍ രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ്.

ഒക്ടോബര്‍ 13 ന് മല്ലപ്പള്ളി, കോന്നി, ഒക്ടോബര്‍ 14 ന് കോയിപ്രം, പുളിക്കീഴ്, റാന്നി, ഒക്ടോബര്‍ 15 ന് ഇലന്തൂര്‍, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് നറുക്കെടുപ്പ് നടത്തും. അടൂര്‍, പത്തനംതിട്ട, തിരുവല്ല, പന്തളം നഗരസഭകളിലെ മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ്.

ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18 രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ്. ജില്ല പഞ്ചായത്തിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21 രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് കുടുംബത്തിലെ നാലുപേർ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കിയ നിലയിൽ. ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22)...

സർക്കാർ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയിൽ ഇനി കോഴഞ്ചേരി ടൗണും ഉൾപ്പെടും

കോഴഞ്ചേരി : സംസ്ഥാനത്തെ റോഡപകടങ്ങൾ ഒഴിവാക്കാനും ഗതാഗത കുരുക്ക് നിയന്ത്രിക്കാനും സർക്കാർ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയിൽ ഇനി കോഴഞ്ചേരി ടൗണും ഉൾപ്പെടും. കേരളത്തിലെ 21 ടൗണുകൾ ആധുനിക രീതിയിൽ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ്...
- Advertisment -

Most Popular

- Advertisement -