ചങ്ങനാശേരി: സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി. പരിപാടികളുടെ ഉദ്ഘാടനം സെൻട്രൽ ജംഗ്ഷനിൽ ചങ്ങനാശേരി സബ് ഇൻസ്പെക്ടർ രഞ്ജിത്ത് നിർവഹിച്ചു.
നിരന്തരം ഉണ്ടാകുന്ന റോഡ് അപകടങ്ങൾക്ക് കാരണം അശ്രദ്ധമായി വണ്ടി ഓടിക്കുന്നതും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതുമാണെന്നും, റോഡ് നിയമങ്ങളെയും ട്രാഫിക് നിയമങ്ങളെയും കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൈഡ്‌സ് പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് ട്രാഫിക് നിയമങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു.
റോഡ് നിയമങ്ങൾ വ്യക്തമാക്കുന്ന ചാർട്ടുകളും പ്ലാകാർഡുകളും കുട്ടികൾ പ്രദർശിപ്പിച്ചു. ട്രാഫിക് എഎസ്ഐമാരായ അനിൽകുമാർ, സുരേഷ്, പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി തെരെസ്, ഗൈഡ് ക്യാപ്റ്റൻ ജിജി തോമസ്, ബിജു ബെനഡിക്ട് എന്നിവർ നേതൃത്വം നൽകി.






