കോട്ടയം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പള്ളിക്കത്തോട്ടിലെ കലുങ്ക് സംവാദത്തിൽ അപേക്ഷ നൽകാൻ വേണ്ടി മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടാനെത്തിയ എത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി.കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുമ്പോൾ ആയിരുന്നു സംഭവം. പരാതി നല്കാൻ കൗണ്ടർ ഉണ്ടായിട്ടും മന്ത്രിക്ക് നേരിട്ട് പരാതി നല്കാനാണ് ശ്രമിച്ചത്.
അതേ സമയം പള്ളിക്കത്തോട്ടിൽ കലുങ്കു സഭയക്ക് എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷ ഭീഷണി ഉയർത്തിയ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബിജെപി നേതാവ് എൻ.ഹരി ആവശ്യപ്പെട്ടു. ബിജെപി ഇത് സംബന്ധിച്ച് പരാതി പോലീസിന് നൽകിയിട്ടുണ്ട്. നീതിയുക്തമായ അന്വേഷണമാണ് ഇക്കാര്യത്തിൽ വേണ്ടത്.
വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്.നേരത്തെ തന്നെ ഉന്നത പോലീസ് അധികാരികളോട് ഇക്കാര്യം ധരിപ്പിച്ചിരുന്നതാണ്. ഒന്നരമണിക്കൂർ നീണ്ട സഭയിലോ ഹെൽപ്പ് ലെസ്കിലോ പരാതി നൽകാതെ വാഹനം തടഞ്ഞുനിർത്തി അതിനു ശ്രമിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ലന്ന് എൻ ഹരി പറഞ്ഞു.