ചെന്നൈ : കാഞ്ചീപുരത്ത് ഹൈവയിൽ കുറിയർ കമ്പനി വാഹനം തടഞ്ഞ് കത്തി കാട്ടി നാലരക്കോടിയോളം രൂപ കൊള്ളയടിച്ച കേസിൽ 5 മലയാളികൾ അറസ്റ്റിൽ. പാലക്കാട് സ്വദേശി വി. പി കുഞ്ഞുമുഹമ്മദ്, തൃശൂർ സ്വദേശി ജയൻ, കൊല്ലം സ്വദേശികളായ നിശാന്ത്, ലാൽ, മുണ്ടൂർ സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് നാലരക്കോടി രൂപയുമായി ബെംഗളൂരുവിൽ നിന്നു ചെന്നൈയിലെ സൗക്കാർപെട്ടിലേക്കു പോയ മുംബൈ സ്വദേശിയായ ജതിന്റെ വാഹനം ചെന്നൈ-ബെംഗളുരു ദേശീയപാത വഴി കാഞ്ചീപുരത്ത് വച്ച് തടഞ്ഞ് നിർത്തി സംഘം പണം കവർന്നത്.സംഘത്തിൽ 17 പേരുണ്ടായിരുന്നു. ബാക്കിയുള്ള പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




                                    

