കോഴഞ്ചേരി : മാരാമൺ കൺവൻഷന്റെ 131 -മത് യോഗം 2026 ഫെബ്രുവരി 8 മുതൽ 15 വരെ മാരാമൺ പമ്പാ മണൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ നടക്കും.
മാർത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയിൽ മാരാമൺ റിട്രീറ്റ് സെന്ററിൽ കൂടിയ സുവിശേഷപ്രസംഗ സംഘം യോഗത്തിൽ വിവിധ സബ് കമ്മറ്റികൾക്ക് രൂപം നൽകിയതായി സംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ അറിയിച്ചു.






