പാലക്കാട് : ചിറ്റൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു.ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനെയും ലക്ഷ്മണനെയുമാണ്(14) ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ്. ഇന്നലെ വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ഇവർ വന്ന ഇലക്ട്രിക് സ്കൂട്ടർ കുളത്തിന്റെ പരിസരത്തുനിന്നും കണ്ടെത്തി. ഫയർഫോഴ്സ് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് .കുട്ടികൾക്ക് നീന്തൽ അറിയില്ലായിരുന്നു.






