പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും തെളിഞ്ഞ അന്തരീക്ഷമാണ്. തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇതോടെ മത്സ്യബന്ധനത്തിനും തടസമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
അതേസമയം സംസ്ഥാനത്ത് ലഭിച്ച തുലാമഴയുടെ അളവിൽ കുറവ് സംഭവിച്ചെന്നും റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് കേരളത്തില്‍ ഒക്ടോബര്‍ മാസത്തില്‍ പത്ത് ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചു. എന്നാല്‍ വയനാട്, പാലക്കാട് ജില്ലകളില്‍ മഴ കുറഞ്ഞു.
കാലവര്‍ഷത്തില്‍ ലഭിക്കേണ്ടിയിരുന്നത് 2018.6 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ 1752.7 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്. 13 ശതമാനം കുറവാണ് മഴയുടെ ലഭ്യതയില്‍ ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.






