ആലപ്പുഴ : അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡറുകൾ വീണ് ഡ്രൈവർ മരിച്ചു .ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്.പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.
പിക്കപ് വാന്‍ തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വരികയായിരുന്നു. എരമല്ലൂരിൽ ടോൾ പ്ലാസ ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി താഴേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം.രണ്ട് ഗർഡറുകളാണ് വീണത്. ഡ്രൈവർ ഇരുന്ന കാബിന്റെ മുകളിലേക്കാണ് ഗർഡറുകൾ പതിച്ചത്. അപകടം നടന്ന് മൂന്നു മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.






