Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsഭക്തർക്ക് ഉണ്ടായിരുന്ന...

ഭക്തർക്ക് ഉണ്ടായിരുന്ന വിശ്വാസം തിരികെപ്പിടിക്കും : ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഭക്തർക്ക് ഉണ്ടായിരുന്ന വിശ്വാസം തിരികെപ്പിടിക്കുമെന്ന് പ്രസിഡൻ്റ് കെ. ജയകുമാർ. ഭഗവാന്റെ സ്വത്ത് നഷ്ടപ്പെടുന്നില്ലെന്നും ഭക്തര്‍ സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ഭദ്രമാണെന്നും ഉറപ്പാക്കും. വിശ്വാസം വൃണപ്പെടാന്‍ തക്ക ഒരു നടപടിയും ഈ ഭരണസമിതി അനുവദിക്കില്ലെന്നും ജയകുമാര്‍ പറഞ്ഞു.

ദേവനെ പരിരക്ഷിക്കുന്ന ബോര്‍ഡാണ് ദേവസ്വം ബോര്‍ഡ് എന്ന അഭിമാനമാണ് ഭക്തര്‍ക്കുണ്ടായിരുന്നത്. അത് തിരിച്ചുപിടിക്കും. നിലവിലെ വിവാദങ്ങളുടെ പേരില്‍ ബോര്‍ഡിന്റെ വിശ്വാസ്യതയ്‌ക്കു ഭംഗം വന്നിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

ദേവസ്വം ബോർഡ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയകുമാർ. ദേവസ്വം അംഗമായി മുൻ മന്ത്രി കെ. രാജുവും സത്യപ്രതിജ്ഞ ചെയ്തു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ജയകുമാർ പുതിയ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുൻ മലയാളം സർവകലാശാല വൈസ് ചാൻസലരും നിലവിൽ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറുമാണ് ജയകുമാർ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനിതാ സംവരണ ബിൽ പാസാകാത്തതിൽ രാജ്യത്തെ സ്ത്രീകളോട് ക്ഷാമപണം നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാകാത്തതിൽ രാജ്യത്തെ സ്ത്രീകളോട് ക്ഷാമപണം നടത്തിയും പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി രൂക്ഷ വിമർശനങ്ങൾ നടത്തിയത്. വനിതാ...

ആലപ്പുഴ ജില്ല കോടതി പാലം പുനർ നിർമാണം: 22 മുതൽ ഗതാഗതം നിരോധിക്കും

ആലപ്പുഴ: ജില്ലാ കോടതി പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് പാലത്തിലൂടെയുള്ള ഗതാഗതം ജൂലായ് 22 മുതൽ നിരോധിക്കുമെന്ന് കെ ആർ എഫ് ബി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുള്ള ട്രയൽ റൺ...
- Advertisment -

Most Popular

- Advertisement -