കൊച്ചി: കടവന്ത്രയിൽ റോഡരുകിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.പിറവം സ്വദേശി ജോസഫി(56)നെതിരെയാണ് കൊലപാതകശ്രമം ഉണ്ടായത്.പ്രതിയെന്ന് സംശയിക്കുന്ന കടവന്ത്ര സ്വദേശി ആന്റപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പണമിടപാടിനെ ചൊല്ലിയുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം .പരിക്കേറ്റ ജോസഫ് ആശുപത്രിയിൽ ചികിത്സയിലാണ്.






