ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഒന്‍പതാം ദിവസമായ തിങ്കളാഴ്ച വൈകിട്ട് ഏഴു വരെ 90,393 ഭക്തർ ദർശനത്തിനെത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളേ അപേക്ഷിച്ച് തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നെങ്കിലും എല്ലാ ഭക്തര്‍ക്കും സുഖദര്‍ശനം ഉറപ്പക്കാന്‍ കഴിഞ്ഞു. വലിയ നടപ്പന്തലിൽ രാവിലെ മുതൽ എല്ലാ വരികളിലും നിറഞ്ഞ് ഭക്തർ ഉണ്ടായിരുന്നു. ഏറെ നേരം കാത്തു നിൽക്കാതെ തന്നെ ഇവർക്ക് ദർശനം നടത്താനായി.
ഈ തീര്‍ത്ഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം ഏഴര ലക്ഷം പിന്നിട്ടു. തിരക്ക് വര്‍ദ്ധിച്ചത് പരിഗണിച്ച് ചൊവ്വാഴ്ച (25) ശബരിമല ദര്‍ശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം 5000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് വഴി എഴുപതിനായിരം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ട്.






