ന്യൂഡൽഹി : ഇന്ത്യൻ ഭരണഘടനാ ദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ പൗരന്മാരും ഭരണഘടനയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും ഇത് ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വോട്ടവകാശം വിനിയോഗിച്ചുകൊണ്ട് ജനാധിപത്യം ശക്തിപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്തവും പ്രധാനമന്ത്രി വ്യക്തമാക്കി. കന്നി വോട്ടർമാരെ ആദരിച്ചുകൊണ്ട് എല്ലാ സ്കൂളുകളും കോളേജുകളും ഭരണഘടനാ ദിനം ആഘോഷിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ഭരണഘടനയ്‌ക്ക്നുസൃതമായി രാജ്യത്തെ പൗരന്മാർ കടമകൾ നിറവേറ്റണം. ഇത് സാമൂഹിവും സാമ്പത്തികവുമായ പുരോഗതിയുടെ അടിത്തറയാണ്. നാം എടുക്കുന്ന തീരുമാനങ്ങളും നയങ്ങളും വരും തലമുറകളെ ശക്തിപ്പെടുത്തും. സമത്വത്തിനും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകുകയും അവകാശങ്ങൾ ശാക്തീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ ഭരണഘടനയെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.






