തിരുവനന്തപുരം : ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. രാഹുലിന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് പൊലീസിന്റെ തീരുമാനം.
കോടതിയിൽനിന്ന് നടപടികളുണ്ടായാൽ രാഹുലിനെതിരെ കടുത്ത നടപടിയെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് മേൽ സമ്മർദം ഉണ്ട്. തെറ്റു തിരുത്തി തിരിച്ചു വരാനുള്ള സാധ്യത രാഹുലിന്റെ കാര്യത്തിൽ ഇല്ലാത്തതിനാൽ ശക്തമായ നടപടി പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു .






