കൊച്ചി : ബലത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് കോടതിയുടെ ഉത്തരവെന്ന് ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.രാഹുൽ സ്ഥിരം കുറ്റവാളിയെന്നും ഹർജിയിൽ പറയുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതിയും ഹൈക്കോടതി പരിഗണനയിലാണ്.






