കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി.കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത് .ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ നീക്കം.
ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്വം ആണെന്നതായിരുന്നു കോടതിയിൽ പത്മകുമാറിന്റെ വാദം. എന്നാൽ പത്മകുമാറിന് സ്വർണ കവർച്ചയിൽ നിർണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.അതേസമയം,കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊല്ലം വിജിലന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഡിസംബര്‍ 18 ന് കോടതി പരിഗണിക്കും.






