ന്യൂഡൽഹി : ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോർദ്ദാനിലാണ് ആദ്യ സന്ദർശനം. ജോർദ്ദാൻ കൂടാതെ എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും .നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75–ാം വർഷത്തിൽ അബ്‌ദുള്ള രാജാവ് ജോർദാൻ സന്ദർശിക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു .
നാളെ രാവിലെ ഇന്ത്യയിലെയും ജോർദ്ദാനിലെയും വ്യവസായികളുടെ യോഗത്തിൽ മോദി പങ്കെടുക്കും.16, 17 തീയതികളിൽ എത്യോപ്യ സന്ദർശിക്കുന്ന മോദി പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലിയുമായി കൂടിക്കാഴ്‌ച നടത്തും. എത്യോപ്യയിൽ നിന്ന് ബുധനാഴ്ച ഒമാനിലെത്തുന്ന പ്രധാനമന്ത്രി സുൽത്താൻ ഹൈതം ബിൻ താരിക്കിനെ കാണും.ഒമാനും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കും.






