പരുമല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എം ഒ സി പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ എഴുത്തുകാരുടെ സംഗമവും,സാഹിത്യ ശില്പശാലയും പരുമല സെമിനാരിയിൽ നടന്നു. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി എഴുത്തിന്റെയും, സാഹിത്യത്തിന്റെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 50 ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തു.
എം. ഒ സി പബ്ലിക്കേഷൻ അധ്യക്ഷൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. എഴുത്തിന്റെയും സാഹിത്യത്തിന്റെയും തനത് ശൈലികളുടെ പുനരാവർത്തനം അല്ല പുതിയ വെളിച്ചം താങ്കളുടേതായ മേഖലകളിൽ കണ്ടെത്തുക എന്നതാണ് ഓരോ എഴുത്തുകാരന്റെയും സാഹിത്യകാരന്റെയും കലാകാരന്റെയും പ്രധാന ലക്ഷ്യം. അത്തരത്തിൽ ലാഭേച്ചയും, പ്രതിഫലേച്ചയുമില്ലാതെ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാൻ എം ഒ സി പബ്ലിക്കേഷൻ ഒരുക്കം ആണെന്നും ഉദ്ഘാടന പ്രസംഗത്തിൽ തിരുമേനി പറഞ്ഞു.
പ്രമുഖ സാഹിത്യകാരനും എഴുത്തുകാരനുമായ ഡോ. പോൾ മണലിൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. എഴുത്തിന്റെ ലോകത്ത് 50 വർഷം പൂർത്തീകരിച്ച പ്രമുഖ കഥാകൃത്ത് ജോൺ സാമുവലിന്റെ സമ്മേളനത്തിൽ ആദരിച്ചു. റവ. ഡോ. മാത്യൂ ഡാനിയൽ ക്രിസ്‌തുദർശനം സാഹിത്യത്തിൽ വിഷയം ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി.
പ്രശസ്ത കഥാകൃത്ത് അയ്‌മനം ജോൺ കഥയെഴുത്തിന്റെ വഴികൾ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പ്രഭാഷണവും, തുടർന്ന് സംവാദവും നടന്നു.
ഫാ. ജോണ് സ്സീബാ, ഫാ. രഞ്ജു പി. കോശി, ഡോ. ജേക്കബ് മണ്ണുംമുട്
ഷിൻസ് പീറ്റർ, ലിലിറ്റ് ആൻ വർഗീസ്,ആൻസി ജെയിംസ്, ഏബൽ ജോൺസൺ, ജോയൽ ജോർജുകുട്ടി, സുനി സോളൂ എന്നിവർ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന സെഷനിൽ വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും, യുവഎഴുത്തുകാരെയും ആദരിച്ചു.






