തിരുവല്ല: എം ജി സോമൻ ഫൗണ്ടേഷൻ്റെ സാമൂഹ്യ സേവന രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പ്രഥമ ശ്രേഷ്ഠ സേവാ മിത്ര പുരസ്കാരത്തിന് കെ ജി ഏബ്രഹാം അർഹനായി.
ഒരു ലക്ഷം രൂപയും പ്രശംസ പത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബർ മാസം 27ന് തിരുവല്ലയിൽ നടക്കുന്ന അമച്വർ നാടക മൽസരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിക്കും.






