Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsഭർത‍ൃ​ഗൃഹത്തിൽ മരിച്ച...

ഭർത‍ൃ​ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ : കൊന്നതെന്ന് പിതാവ്

തിരുവനന്തപുരം : ഭർത‍ൃ​ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ.കണ്ണിനു സമീപത്തും ശരീരത്തില്‍ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റതിനു സമാനമായ പാടുകള്‍ ഉണ്ടെന്ന് കണ്ടെത്തി.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നും ഇന്ദുജയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഇന്ദുജയും അഭിജിത്തും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് നാല് മാസം മുമ്പാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം മകളുമായി സംസാരിക്കാനോ കാണാനോ അഭിജിത്തും വീട്ടുകാരും സമ്മതിച്ചിരുന്നില്ലെന്ന് ഇന്ദുജയുടെ പിതാവ് ശശിധരൻ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഇന്ദുജ വീട്ടിലെത്തിയപ്പോള്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.

വെള്ളിയാഴ്ച്ച ഉച്ചയ്‌ക്കാണ് ഇന്ദുജയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയിൽ അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലഗതാഗതം നിരോധിച്ചു

ആലപ്പുഴ : ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പി എട്ട് മുതല്‍  പി 10 വരെയുള്ള സ്പാനുകള്‍ക്കിടയിലൂടെയുള്ള ജലഗതാഗതം നവംബര്‍ 12 മുതല്‍ 60 ദിവസത്തേക്ക് നിരോധിച്ച് ജില്ലാ...

ഛത്തീസ്​ഗഢിൽ 30 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന : കൊല്ലപ്പെട്ടവരിൽ തലയ്‌ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച ആളും

റായ്‌പുർ : ഛത്തീസ്​ഗഢിൽ സുരക്ഷാസേന 30 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ തലയ്‌ക്ക് 1 കോടി പാരിതോഷികം പ്രഖ്യാപിച്ച നംബാല കേശവറാവു എന്ന ബസവരാജും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മാവോയിസ്റ്റ് സംഘത്തിന്റെ തലവനാണ് ഇയാൾ . ഛത്തീസ്ഗഡിലെ...
- Advertisment -

Most Popular

- Advertisement -