വാഷിംഗ്‌ടൺ : നൈജീരിയയിലെ ഐഎസ്ഐഎസ് കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക. നൈജീരിയയിലെ ക്രൈസ്തവരെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് ഐഎസ്എസിനെതിരായ നടപടി.ശക്തമായ ആക്രമണം നടത്തിയതായി പ്രസിഡൻറ് ഡോണൾഡ‍് ട്രംപ് അറിയിച്ചു. നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമം വർഷങ്ങളായി വർദ്ധിച്ചുവരികയാണെന്നും അമേരിക്കൻ സേനയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ നീക്കമെന്നും ട്രംപ് പറഞ്ഞു. നൈജീരിയൻ ഭരണകൂടത്തിന്റെ അഭ്യർഥനയെ തുടർന്നാണ് ആക്രമണമെന്നും റിപ്പോർട്ടുകളുണ്ട്. ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായിട്ടാണ് നൈജീരിയയിൽ യുഎസ് സൈന്യം ആക്രമണം നടത്തിയത്.






