കൊച്ചി : പൂക്കോട് വെറ്റിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥിന്‍റെ മരണത്തിൽ സിബിഐ ദില്ലി എയിംസിൽ നിന്ന് വിദഗ്ധോപദേശം തേടി.ആത്മഹത്യയാണോ കൊലപാതകമാണോ മരണകാരണമെന്നതിൽ വ്യക്തത വരുത്താനാണ് എയിംസിനെ സിബിഐ സമീപിച്ചിരിക്കുന്നത്.
ഒരു മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് വിദഗ്ധോപദേശം നൽകണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി പോസ്റ്റ് മോർട്ടം,ഫോറൻസിക് റിപ്പോർട്ടുകൾ,ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചു .കേസിലെ പ്രാഥമിക കുറ്റപത്രം സി.ബി.ഐ കോടതിയിൽ ഹാജരാക്കിയിരുന്നു.