Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഓണഘോഷവും സത്യാഗ്രഹ...

ഓണഘോഷവും സത്യാഗ്രഹ സമരവും ഒന്നിച്ച് നടന്നു

മാടപ്പള്ളി: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവുo 1233 മത് ദിവസത്തെ സത്യാഗ്രഹ സമരവും ഒരുമിച്ചു  സമര പന്തലിൽ നടന്നു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരത്തെ ചവട്ടി താഴ്ത്താൻ ശ്രമിക്കുന്തോറും മഹാബലിയെപ്പോലെ സമരം ഉയർത്തു വരുമെന്ന് സമരo ഉത്ഘാടനം ചെയ്ത സമിതി രക്ഷാധികാരി വി ജെ ലാലി പറഞ്ഞു.

നൂറു കണക്കിന് വരുന്ന സമര പോരാളികൾക്കെതിരെ എടുത്തിരിക്കുന്ന കള്ള കേസുകൾ പിൻ വലിക്കാൻ തയ്യാറാവാത്ത സർക്കാർ തിരഞ്ഞെടുപ്പിൽ തൂത്തെറിയപ്പെടുമെന്ന് അദ്ദേഹപറഞ്ഞു. ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയുടെ അധ്യക്ഷതയിൽ മിനി കെ ഫിലിപ്പ് ഓണസന്ദേശം നൽകി. സേവ്യർ ജേക്കബ്,എ ജി അജയകുമാർ, റോയ് മുക്കാടൻ, കൃഷ്ണൻ നായർ, തങ്കച്ചൻ ഇളവുമ്മൂട്ടിൽ, സോജൻ ജോസഫ്, എ റ്റി വര്ഗീസ്, റെജി, സാജൻ കൊരണ്ടിത്തറ എന്നിവർ പ്രസംഗിച്ചു.പായസവും മധുര പലഹാരങ്ങളും വിതരണം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി

ആലപ്പുഴ: എഞ്ചിൻ തകരാറായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി. തിങ്കളാഴ്ച്ച രാവിലെ ആറ് മണിക്കാണ് അഴീക്കൽ തുറമുഖത്ത് നിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെ കൊല്ലം നീണ്ടകര സ്വദേശി...

വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല: വിഷു ഉത്സവത്തിനായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി തുറന്ന് തിരി തെളിയിക്കും. തുടർന്ന് വിഷുദിവസമായ 15-ന് ഒഴിച്ച്...
- Advertisment -

Most Popular

- Advertisement -