പത്തനംതിട്ട : പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ട് ഭർത്താവ്. ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് സിജു പുലർച്ചെ ഒന്നരയോടെ വീടിന് തീയിടുകയായിരുന്നു.ഭാര്യ രജനിയും രണ്ടു കുട്ടികളുമാണ് വിട്ടിലുണ്ടായിരുന്നത് .പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി.
രജനിയുടേയും സിജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു.വിവാഹ ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്.നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് രജനിയെയും കുട്ടികളെയും രക്ഷിച്ചത്. വീടിൻ്റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.






