Sunday, June 7, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്കൃത പഠനം...

സംസ്കൃത പഠനം സാർവത്രികമാക്കണം –  സ്വാമി നിർവ്വാണനന്ദ

തിരുവല്ല: സംസ്കൃത പഠനം സാർവത്രികമാക്കണമെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവ്വിണ്ണാനന്ദജി മഹാരാജ്. ഭഗവത് ഗീത നിത്യപാരായണ ഗ്രന്ഥമാക്കണമെന്നും സ്വാമി പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാർഷികത്തിന് തുടക്കം കുറിച്ച് നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകം ഇന്ന് ഭാരതത്തെ അംഗീകരിക്കുന്നു. റഷ്യയിൽ പോലും ഭഗവത് ഗീതയും ഗായത്രീ മന്ത്രവും പഠിപ്പിക്കുന്നു. ഭാരതത്തിൽ അത്തരം പഠനങ്ങൾ വേണ്ട രീതിയിൽ നടക്കുന്നില്ല. ലോകം ഇന്ന് ഭാരതത്തെ ആശ്രയിക്കുന്നു. ഭാരതം ആശ്രയിക്കുന്നത് സനാതനധർമ്മത്തെയാണ്. വേദമാണ് അതിൻ്റെ ആധാരം. വേദസാരമാണ് ഗീത – സ്വാമി പറഞ്ഞു. ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.

ജൂലൈ 12, 13 14 തീയതികളില്‍ നടക്കുന്ന ബാലഗോകുലം വാർഷിക സമ്മേളനത്തിൽ കേരളത്തിന്റെ വിവിധകേന്ദ്രങ്ങളില്‍നിന്ന് ആയിരത്തഞ്ഞൂറ് പ്രവര്‍ത്തകരും ബാലസമിതി പ്രതിനിധികളും ഒരുമിച്ചു ചേരും. 13 ന് രാവിലെ 9 മണിക്ക് ഇരവിപേരൂര്‍ കുമ്പനാട് ലോയല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രവര്‍ത്തകശിബിരം ആരംഭിക്കും. സംഗീതപ്രതിഭ മാസ്റ്റര്‍ ആനന്ദഭൈരവ ശര്‍മ്മ ഉദ്ഘാടനം നിര്‍വഹിക്കും. രാഷ്ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ കാര്യവാഹക് എം രാധാകൃഷ്ണന്‍, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, സംവിധായകന്‍ എം ബി പദ്മകുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മാര്‍ഗ്ഗദര്‍ശനം നല്കും.

വൈകിട്ട് 6.30ന് പത്തനംതിട്ടയുടെ പഴമയും പെരുമയും ദൃശ്യഭാഷയില്‍ പകര്‍ത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. പൈതൃകകലകളുടെ തട്ടകമായ പമ്പാതീരത്തെ കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. കൃഷ്ണപ്രസാദ് കോട്ടാങ്ങല്‍(വേലകളി), പ്രസന്നകുമാര്‍ തത്വമസി(പടയണി), ഫാക്ട് മോഹന്‍(കഥകളി), മേലുകര ശിവന്‍കുട്ടി(വഞ്ചിപ്പാട്ട്), മോഹനന്‍ ആചാരി( ആറന്മുള കണ്ണാടി), അയിരൂര്‍ ചെല്ലപ്പനാശ്ശാരി(പള്ളിയോടം) എന്നിവര്‍ ആദരവ് ഏറ്റുവാങ്ങും.

ജൂലൈ 14 നു 10.30 ന് പൊതുസഭ ബംഗാള്‍ ഗവര്‍ണര്‍.  സി വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷത വഹിക്കും. പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ വാര്‍ഷികവൃത്തം അവതരിപ്പിക്കും. യുനിസെഫ് അംഗീകാരം നേടിയ എം പി ലിപിന്‍ രാജ് മുഖ്യപ്രഭാഷണം നടത്തും. മലയാള സംഖ്യാലിപിയില്‍ തയ്യാറാക്കിയ കൊല്ലവര്‍ഷക്കലണ്ടര്‍ പ്രകാശനം ചെയ്യും. ബാലഗോകുലം സംഘടനാകാര്യദര്‍ശി എ രഞ്ജുകുമാര്‍ ഭാരവാഹികളെ പ്രഖ്യാപിക്കും.

വിവിധ വിഷയങ്ങളില്‍ ടി എസ് അജയകുമാര്‍, സി അജിത്, ജയശ്രീ ഗോപീകൃഷ്ണന്‍, ആര്‍. സുധാകുമാരി, എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍, വി. ജെ. രാജ്‌മോഹന്‍, എന്‍ വി പ്രജിത്ത്, പി. കൃഷ്ണപ്രിയ എന്നിവര്‍ സംസാരിക്കും.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ അന്തരിച്ചു

മലപ്പുറം : മകൾ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ കൊലപ്പെടുത്തിയെന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയ പിതാവ് മഞ്ചേരിചാരങ്കാവ് പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ഇന്നലെ...

ജനകീയ ഇടപെടലിലൂടെ സുസ്ഥിരവികസനം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ജനകീയവും കേന്ദ്രീകൃതവുമായ ഇടപെടലിലൂടെ പട്ടികജാതി വിഭാഗക്കാരായ വ്യക്തികളുടെയും കുടുംബത്തിന്റെയും ജീവിത ഗുണനിലവാരവും സുസ്ഥിരവികസനവും ഉറപ്പുവരുത്തുമെന്ന് ആരോഗ്യവകുപ്പ്  മന്ത്രി വീണാ ജോർജ്. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ 'സമുന്നതി' പദ്ധതിയുടെ ഭാഗമായി ഇലവുംതിട്ട ...
- Advertisment -

Most Popular

- Advertisement -