Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ വട്ടശ്ശേരിൽ...

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി മലങ്കരസഭയുടെ സ്വാതന്ത്ര്യ സമരനായകൻ :  കാതോലിക്കാബാവാ

കോട്ടയം : പ്രാർത്ഥനാജീവിതത്തിലൂടെ മലങ്കരസഭയുടെ സ്വത്വബോധത്തിന് കരുത്തുപകർന്ന പണ്ഡിതനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അനുസ്മരിച്ചു. തന്റെ വൈജ്ഞാനിക സമ്പത്തിലൂടെ മലങ്കരസഭയെ തിരുമേനി സമ്പുഷ്ടമാക്കി.വൈദേശിക ആധിപത്യത്തിൽ നിന്ന് സഭയെ സംരക്ഷിക്കാൻ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിക്ക് കഴിഞ്ഞെന്നും കാതോലിക്കാബാവാ കൂട്ടിച്ചേർത്തു.

വട്ടശ്ശേരിൽ തിരുമേനിയുടെ 91 ാം ഓർമ്മപ്പെരുന്നാളും, ചരമ നവതി സമാപനവും കോട്ടയം പഴയസെമിനാരിയിൽ ആചരിച്ചു.രാവിലെ നടന്ന വിശുദ്ധ മുന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയെ തുടർന്ന് പ്രദക്ഷിണം,കബറിങ്കൽ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ് എന്നിവയോടെയാണ് ഓർമ്മപ്പെരുന്നാളിന് സമാപനമായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോദി-മസ്‌ക് കൂടിക്കാഴ്‌ച : ടെസ്‌ല ഇന്ത്യയിൽ റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു

ന്യൂഡൽഹി : ഇലോൺ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു.കമ്പനി ഉപഭോക്തൃ-ആശയവിനിമയ ജോലികൾ, ബാക്ക്-എൻഡ് ജോലികൾ എന്നിവയുൾപ്പെടെ 13...

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ കൊടിയേറും: ആറാട്ട്  27-ന്

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ (18) കൊടിയേറും. ക്ഷേത്രം തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെയും, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണന്റെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. രാവിലെ 08.45 നും 09.30 നും...
- Advertisment -

Most Popular

- Advertisement -