തിരുവനന്തപുരം: വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 12 ഉം കൊച്ചിൻ ദേവസം ബോർഡിൽ നാലും കൂടൽമാണിക്യം ദേവസ്വത്തിൽ ഒന്നും ഗുരുവായൂർ ദേവസ്വത്തിൽ അഞ്ചും തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
ബോർഡ് ഡിസംബർ 31- ന് വിജ്ഞാപനം പുറപ്പെടുവിച്ച ഒഴിവുകളിൽ അപേക്ഷിക്കുന്ന കാലാവധിയാണ് നീട്ടി നൽകിയത്. ഈ വിജ്ഞാപന പ്രകാരം ജനുവരി 29 ആയിരുന്നു അവസാന ദിവസം. ആ തീയതിയാണ് നീട്ടി നൽകി ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www.kdrb.kerala.gov.in സന്ദര്‍ശിക്കണം.






