Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsപുഷ്പോത്സവം നാളെ...

പുഷ്പോത്സവം നാളെ സമാപിക്കും

തിരുവല്ല: അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനത്തിൽ നടക്കുന്ന പുഷ്പോത്സവം 2026 നാളെ സമാപിക്കും. വിഭിന്നങ്ങളായ പൂക്കൾക്ക് പുറമേ ഡ്യൂം തിയേറ്ററും, ഹൊറർ വില്ലേജും വ്യത്യസ്തമായ അനുഭവമായി തീരുന്നു. കലാസന്ധ്യ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പുഷ്പോത്സവം അനുകരണീയവും മാതൃകപരവുമാണെന്നും അദ്ദേഹം പറഞ്ഞു. ജനറൽ കൺവീനർ ജൂബി പീടിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശ്ശേരി എക്സ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.

ചലച്ചിത്ര താരം മോഹൻ അയിരൂർ, പഞ്ചായത്തംഗം ബാബു കല്ലുങ്കൽ, സൊസൈറ്റി അംഗങ്ങളായ അലക്സ് മാമ്മൻ, ജോസ് പഴയിടം, ഷാജി കാരയ്ക്കൽ, റെൻജി വർഗീസ്, റെൻജി പുത്തൻപ്പറമ്പിൻ, റെജി കുരുവിള എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. തോമസ്  മാർ കൂറിലോസ് മെത്രാപ്പോലീത്താ, അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ മുഖ്യാതിഥികളായി പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിനായക ചതുർത്ഥി മഹോത്സവം നടന്നു

തിരുവല്ല : കടപ്ര വളഞ്ഞവട്ടം തിരു ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം നടന്നു .ഇന്ന് പുലർച്ചെ ഗണപതി നടയിൽ ക്ഷേത്രം മേൽശാന്തി വാഴൂർ മഠം പരമേശ്വര രാമപ്രസാദ് ഭട്ടതിരിയുടെ മുഖ്യ...

പമ്പ ജലമേള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും മനസ്സിന് സന്തോഷം നല്‍കുന്നതുമായ ഓണാഘോഷമാണ് –  ചലച്ചിത്രസംവിധായകന്‍ ബ്ലസി

തിരുവല്ല : 66-ാമത് കെ.സി മാമ്മന്‍മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പ ജലമേള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും മനസ്സിന് സന്തോഷം നല്‍കുന്നതുമായ ഓണാഘോഷങ്ങളിൽ  ഒന്നാണെന്ന് ചലച്ചിത്രസംവിധായകന്‍ ബ്ലസി. ഈ ജലമേള ദേശീയ ശ്രദ്ധ നേടിയതില്‍...
- Advertisment -

Most Popular

- Advertisement -