Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeNewsവീട്ടമ്മ തൂങ്ങി...

വീട്ടമ്മ തൂങ്ങി മരിച്ച  സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട:വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ കാവുങ്കൽ വീട്ടിൽ സൗമ്യ (35) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് ഭർത്താവ് സുനിൽ കുമാറിനെ (40) വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബ പ്രശ്നങ്ങൾ കാരണം ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ ഫാനിൽ കയർ കെട്ടിക്കൊടുത്ത് ആത്മഹത്യ ചെയ്യുന്നതിന് സൗമ്യയ്ക്ക് സൗകര്യം ഒരുക്കി കൊടുത്ത സുനിൽകുമാർ തൂങ്ങി മരിക്കുന്നതിൽ നിന്ന് പിന്മാറിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി സൗമ്യയുടെ പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂരിൽ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി : കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു

കണ്ണൂർ : കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി.കരി​ക്കോട്ടക്കരി ടൗണിലാണ് കാട്ടാനയിറങ്ങിയത്. വനംവകുപ്പിന്റെ വാഹനത്തിനു നേരെ പാഞ്ഞടുത്ത ആന അൽപനേരം അക്രമാസക്തനായി. റോഡിൽ നിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബർ...

പുതുവർഷ കിറ്റ് വിതരണം

തിരുവല്ല : തിരുവല്ല മാർത്തോമ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ കോന്നി അരിവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലിതോട്ടം വാർഡിൽ ആവണിപ്പാറ നഗറിലെ ആദിവാസി കുടുംബങ്ങൾക്ക് പുതു വർഷ കിറ്റ് കൈമാറി. കല്ലേലിതോട്ടം വാർഡ് മെമ്പർ...
- Advertisment -

Most Popular

- Advertisement -