Wednesday, August 5, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅമരാവതി ആന്ധ്ര...

അമരാവതി ആന്ധ്ര പ്രദേശിന്‍റെ ഏക തലസ്ഥാനം: പ്രമേയം അവതരിപ്പിച്ചു

വിശാഖപട്ടണം: അമരാവതി ആന്ധ്ര പ്രദേശിന്‍റെ ഏക തലസ്ഥാനമെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2014ലെ ആന്ധ്ര വിഭജന നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ബില്ല് പാസാക്കി കേന്ദ്രത്തിന് അയക്കും. പാർലമെന്‍റ് അംഗീകാരം ലഭിക്കുന്നതോടെ അമരാവതി തലസ്ഥാനം ആകും.

കേന്ദ്ര സർക്കാരിന് ഇന്നു തന്നെ പ്രമേയം അയക്കുമെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) ജനറൽ സെക്രട്ടറിയും മാനവ വിഭവശേഷി വികസന മന്ത്രിയുമായ നാര ലോകേഷ് പറഞ്ഞു. ഏപ്രിൽ 1 ന് കേന്ദ്ര മന്ത്രിസഭ ഭേദഗതി പരിഗണിക്കുമെന്നും തുടർന്ന് ഏപ്രിൽ 2 ന് പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തലസ്ഥാന പ്രശ്നവുമായി ബന്ധപ്പെട്ട വർഷങ്ങളുടെ രാഷ്ട്രീയ അനിശ്ചിതത്വത്തിനും കേസുകൾക്കും ശേഷമാണ് അമരാവതി ഒറ്റ തലസ്ഥാനമാകുന്നത്. ആന്ധ്രാപ്രദേശിന്റെ ദീർഘകാല താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നടപടിയാണിതെന്നും പൂർണ്ണ പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹൻ-സാരഥി പോർട്ടൽ തടസ്സങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കും:മന്ത്രി സിപി ജോൺ

ന്യൂഡൽഹി: കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ വിവിധ പോർട്ടലുകളുടെ പ്രവർത്തനപരമായ തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി കേരള ഗതാഗത മന്ത്രി സിപി ജോൺ, കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരിയുമായി...

ശബരിമല തീർത്ഥാടനം : ഭക്തരുടെ എണ്ണം മുൻവർഷത്തേക്കാൾ കൂടിയെങ്കിലും ദർശനം സുഗമം : എഡിജിപി എസ് ശ്രീജിത്ത്

ശബരിമല : ഭക്തരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വർദ്ധനവ് ഉണ്ടായെങ്കിലും കൃത്യമായ ക്രമീകരണങ്ങളിലൂടെ എല്ലാവർക്കും സുഗമമായ ദർശനം സാധ്യമാക്കാൻ കഴിഞ്ഞെന്ന് ശബരിമല ചീഫ് പോലീസ് കോഡിനേറ്ററായ എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞവർഷം ഈ...
- Advertisment -

Most Popular

- Advertisement -